Readers Mirror Readers Mirror Author
Title: ഫ്‌ളാറ്റ് രജിസ്‌ട്രേഷനിൽ വൻ ഇടിവ്; രജിസ്‌ട്രേഷൻ വകുപ്പിന് വരുമാന നഷ്ടം കോടികൾ
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു കൂപ്പുകുത്തിയ കൊച്ചിയിലെ ഫ്‌ളാറ്റ് വ്യവസായം രജിസ്‌ട്രേഷൻ വകുപ്പിനെയും ബാധിച്ചു. ഫ്‌ളാറ്...



കൊച്ചി: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു കൂപ്പുകുത്തിയ കൊച്ചിയിലെ ഫ്‌ളാറ്റ് വ്യവസായം രജിസ്‌ട്രേഷൻ വകുപ്പിനെയും ബാധിച്ചു. ഫ്‌ളാറ്റുകളുടെ രജിസ്‌ട്രേഷൻ കുറഞ്ഞതു രജിസ്‌ട്രേഷൻ വകുപ്പിനെ കോടികളുടെ വരുമാന നഷ്ടത്തിലാക്കി.
വർഷം തോറും ഫീസ് ഇനത്തിലും സ്റ്റാമ്പ് ട്യൂട്ടി ഇനത്തിലും നൂറു കോടിക്കു മുകളിൽ വരുമാനം ലഭിച്ചുകൊണ്ടിരുന്ന എറണാകുളം ജില്ലാ രജിസ്‌ട്രേഷൻ ഓഫീസിൽ കഴിഞ്ഞ രണ്ടു വർഷമായി 85 കോടിയിൽ താഴെ മാത്രമേ ഈ ഇനത്തിൽ വരുമാനമുള്ളു. ജൂൺ വരെയുള്ള കണക്ക് പ്രകാരം ഈ വർഷം 22.51 കോടി രൂപയുടെ ഫ്‌ളാറ്റ് രജിസ്‌ട്രേഷനേ നടന്നിട്ടുള്ളെന്നു ജില്ലാ രജിസ്ട്രാർ പി.കെ. ബിജു പറഞ്ഞു. രജിസ്‌ട്രേഷൻ നടത്തിയ ഫ്‌ളാറ്റുകളുടെ എണ്ണമാകട്ടെ 989 മാത്രം.



രജിസ്‌ട്രേഷൻ നടന്ന ഫ്‌ളാറ്റുകളിൽ 90 ശതമാനവും പുതിയതായി നിർമിച്ചവയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉപയോഗിച്ച ഫ്‌ളാറ്റുകൾ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബംഗലൂര് പോലെ 'ഫ്‌ളോയിംഗ് പോപ്പുലേഷൻ' കൊച്ചിയിൽ ഇല്ലാത്തതാണു ഫ്‌ളാറ്റുകളുടെ വിൽപ്പന കുറയാൻ കാരണമായി ഫ്‌ളാറ്റ് വ്യവസായികൾ പറയുന്നത്. സ്മാർട് സിറ്റി, ഇൻഫോപാർക്ക് പോലുള്ള സാധ്യതകൾ മുന്നിൽകണ്ടു തൃക്കാക്കര, കാക്കനാട് മേഖലകളിൽ കെട്ടിയുയർത്തിയ ഫ്‌ളാറ്റുകൾ അധികവും വിറ്റിട്ടില്ല. ബിൽഡർമാരുടെ കൂട്ടായ്മയായ ക്രെഡായി നടത്തിയ സർവേയിൽ 1701 ഫ്‌ളാറ്റുകളാണ് ഇവിടെ രജിസ്‌ട്രേഷൻ നടക്കാതെയുള്ളത്.
തൃക്കാക്കരയിൽ 1914-15 സാമ്പത്തിക വർഷം 1947 ഫ്‌ളാറ്റുകൾ രജിസ്റ്റർ ചെയ്തപ്പോൾ 15-16 സാമ്പത്തിക വർഷം 1221 ഫ്‌ളാറ്റുകളും 16-17 സാമ്പത്തികവർഷം ജൂൺവരെ 378 ഫ്‌ളാറ്റുകളും രജിസ്‌ട്രേഷൻ നടന്നു. മറ്റിടങ്ങളിൽ ഇതിൽ താഴെ മാത്രമേ രജിസ്‌ട്രേഷൻ നടന്നിട്ടുള്ളു. കൊച്ചിയിൽ കൂടുതൽ ഫ്‌ളാറ്റുകൾ ഉള്ളതും തൃക്കാക്കര, കാക്കനാട് പ്രദേശത്താണ്.


സാമ്പത്തിക വർഷം -രജിസ്‌ട്രേഷൻ നടത്തിയ ഫ്‌ളാറ്റുകളുടെ എണ്ണം-രജിസ്‌ട്രേഷൻ വകുപ്പിന് ലഭിച്ച വരുമാനം (കോടിയിൽ)

1914-15                                         -            5627                                     -                    119.81
1915-16                                         -            3953                                      -                    83.81
1916-17 (ജൂൺവരെ)                  -             989                                      -                    22.51





Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top