Readers Mirror Readers Mirror Author
Title: സരിത 11 തവണ വിളിച്ചെന്ന് കമ്മീഷൻ; ഒരിക്കൽപോലും ഫോണിൽ സംസാരിച്ചിട്ടില്ലെന്ന് ചെന്നിത്തല
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: സോളാർ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായരുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ 11 തവണ  സരിത ത...

കൊച്ചി: സോളാർ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായരുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ 11 തവണ  സരിത താങ്കളെ വിളിച്ചിരുന്നതായി രേഖകളുണ്ടല്ലോയെന്ന് സോളാർ കമ്മിഷൻ ചൂണ്ടിക്കാട്ടിയപ്പോൾ പേഴ്‌സണൽ സ്റ്റാഫിലാരെങ്കിലുമാകും ഫോണെടുത്തതെന്നാണ് അദ്ദേഹം മൊഴി നൽകിയത്.
സാധാരണഗതിയിൽ പേഴ്‌സണൽ സ്റ്റാഫുകളാണു ഫോണെടുക്കാറുള്ളത്. അവർ സംസാരിച്ചിട്ടുണ്ടാകാം. ഡെൽഹിയിലെ സഹായി 129 തവണ സരിതയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ ചെന്നിത്തലയെ കാണിച്ചപ്പോൾ അക്കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം മുഴുവൻ സമയവുമ ഡൽഹിയിലാണെന്നുമാണ് ചെന്നിത്തല മറുപടി നൽകിയത്.


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top