Readers Mirror Readers Mirror Author
Title: സദാചാര പോലീസും കേരള സമൂഹവും
Author: Readers Mirror
Rating 5 of 5 Des:
     മ റ്റ്‌ ചില വാക്കുകള്‍പോലെ സദാചാര പൊലീസെന്ന പദത്തിന്റെ ഉത്‌ഭവവും മാധ്യമങ്ങളില്‍ നിന്നാണ്‌. ഇത്തരക്കാര്‍ കൈകാര്യം ചെയ്യുന്ന വാര്‍ത്തപ...
     റ്റ്‌ ചില വാക്കുകള്‍പോലെ സദാചാര പൊലീസെന്ന പദത്തിന്റെ ഉത്‌ഭവവും മാധ്യമങ്ങളില്‍ നിന്നാണ്‌. ഇത്തരക്കാര്‍ കൈകാര്യം ചെയ്യുന്ന വാര്‍ത്തപേലെ യാഥാര്‍ഥ്യവുമായി പേരിന്‌ ഒരു ബന്ധവുമില്ലെങ്കിലും കേരള സമൂഹം ഒന്നടങ്കം ഈ പദം ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു. പേരിന്റെ കാര്യത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാധാരണ വിഭാഗം ജനങ്ങള്‍ വ്യത്യസ്ഥാഭിപ്രായങ്ങളാണ്‌ ഇതിനൊടകം പ്രകടിപ്പിച്ചിട്ടുള്ളത്‌. സദാചാര പൊലീസ്‌ എന്നല്ല ഗുണ്ടകള്‍ എന്നാണ്‌ വിളിക്കേണ്ടത്‌. ഗുണ്ടകള്‍ക്ക്‌ എങ്ങനെ സദാചാരമുണ്ടാകുമെന്നും മറ്റുമാണ്‌ ഇവരുടെ പ്രതികരണങ്ങള്‍. അക്ഷരകേരളത്തിന്‌ സംഭവനചെയ്‌ത പേര്‌്‌ ആഗോളതലത്തില്‍പേലും എത്തിക്കാനുള്ള ശ്രമത്തില്‍ ഇത്തരം വാര്‍ത്തകളെ വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്‌.
     സദാചാര പൊലീസെന്നത്‌ നമ്മുടെ നിയമപാലക്കരെ പോലെ കാക്കിയും തൊപ്പിയുമണിഞ്ഞവരാണെന്ന്‌ ആരും കരുതേണ്ട. മുന്‍ മന്ത്രി എ.കെ.ബാലന്റെ അഭിപ്രായത്തില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഗുണ്ടകളാവര്‍. ജമീലാ പ്രകാശം എംഎല്‍എ ഗുണ്ടകളെന്നതുപോരന്ന അഭിപ്രായക്കാരിയാണ്‌. തെമ്മാടികളുടെ കൂട്ടായ്‌മയെന്നതാണ്‌ കൂടുതല്‍ യോജിക്കുന്ന പേരെന്നാണ്‌ അവരുടെ അഭിപ്രായം. എന്നാല്‍ ഇതൊന്നുമല്ല സദാചാരപൊലീസെന്നൊരു സങ്കല്‍പ്പമെയില്ല പൊലീസും സദാചാരവുമില്ലാത്ത ഇത്തരക്കാരെ ഒരു തരത്തിലും ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി ചിത്രീകരിക്കാനാകുന്നതല്ലെന്നാണ്‌ ആഭ്യന്തരമന്ത്രിയുടെ അഭിപ്രായം. ജനങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ ഇക്കാര്യം ലേഖനമായി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
     സദാചാരപൊലീസെന്ന പദം ഉല്‍ഭവകേന്ദ്രം കൊച്ചിയാണ്‌. സ്‌ത്രീപക്ഷ സംഘടനയുടെ പ്രവര്‍ത്തകയായ തസ്‌നിബാനുവെന്ന യുവതി സുഹൃത്തിനോപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ ചിലര്‍ ചേര്‍ന്ന്‌ ചോദ്യം ചെയ്‌തു മര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ്‌ പെരു പൊട്ടിപ്പുറപ്പെട്ടത്‌. സദാചാരവിരുദ്ധം ചൂണ്ടിക്കാട്ടി ഒരു മാനദണ്ഡവുമില്ലാതെ അക്രമം നടത്തുന്ന സംഘത്തെ മാധ്യമങ്ങള്‍ സദാചാരപൊലീസായി ചിത്രീകരിച്ചു. അങ്ങനെ മുംബൈയിലും ബാംഗ്ലൂരും ചെന്നൈയിലുമൊക്കെ വ്യാപകമായി കണ്ടുതുടങ്ങിയ സദാചാര ധ്വംസനത്തെ എതിര്‍ക്കുന്ന സംഘത്തിന്റെ കേരളത്തില്‍ സദാചാര പൊലീസിന്റെ പരിവേഷം ചാര്‍ത്തി.
സദാചാരം എന്നാല്‍ ധാര്‍മികമായി ജീവിതം നയിക്കേണ്ടവന്‍ പാലിക്കേണ്ട ആചാരമെന്നാണ്‌ അര്‍ഥമാക്കുന്നതെന്നാണ്‌ സാംസ്‌കാരിക,ഭാഷ പണ്ഡിതരുടെ അഭിപ്രായം. അപ്പോള്‍ പിന്നെ സദാചാരി ആരാണ്‌ ആരും പറഞ്ഞു തരേണ്ട കാര്യമില്ല. ഓരോരുത്തരും പഠിച്ചറിഞ്ഞ സദാചാരം മറ്റൊരാള്‍ക്ക്‌ മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി ചട്ടക്കൂടുകളില്‍ നിന്നും സദാചാര വാളുകളുമായി ചാടിയിറങ്ങുമ്പോഴാണ്‌ സദാചാര പൊലീസ്‌ ഉണ്ടാകുന്നത്‌. രാത്രിയില്‍ ബൈക്കില്‍ ഭാര്യയും ഭര്‍ത്താവും കൂടി സഞ്ചരിക്കുമ്പോള്‍ കൈയ്യില്‍ മാരേജ്‌ സെര്‍ട്ടിഫിക്കറ്റ്‌ സൂക്ഷിക്കണം എന്നാണോ ഇവിടത്തെ സദാചാര പൊലീസുമാര്‍ പറയുന്നത്‌. എല്ലാ വിഷയങ്ങളിലും വികൃതമായ ലൈംഗിക വീക്ഷണം കൊണ്ട്‌ ആസ്വാദനം നടത്തുക, അത്‌ സാധിച്ചില്ലെങ്കില്‍ സദാചാരത്തിന്റെ പേരും പറഞ്ഞ്‌ സമൂഹത്തെ ചോദ്യം ചെയ്യുകയെന്നതാണോ ഇത്തരക്കാരുടെ തൊഴില്‍. ഒരാളുടെ സദാചാരബോധം മറ്റൊരാളില്‍ നിന്നും വ്യത്യസ്‌തമാകാം. തങ്ങളുടേതാണ്‌ ശരിയെന്ന്‌ പറഞ്ഞ്‌ അത്‌ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ്‌ തെറ്റ്‌. ആക്രമം നടത്തുകമാത്രമല്ല അത്‌ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്ത്‌ പ്രചരിപ്പിക്കുന്ന വ്യക്തിഹത്ത ക്രൂരവിനോദവും ഇത്തരക്കാരുടെ ഭാഗത്തുണ്ട്‌.
       സദാചാരപൊലീസ്‌ അതിക്രമങ്ങളുടെ 15 കേസുകളാണ്‌ കേരളത്തില്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഏതാനും മാസങ്ങള്‌ക്ക്‌ മുമ്പ്‌ കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ ഇത്തരക്കാരുടെ മര്‍ദനമേറ്റ ഒരു യുവാവ്‌ പിന്നീട്‌ ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചില സദാചാരപൊലീസുകാര്‍ യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും മര്‍ദിച്ചതായി പരാതിയുണ്ടായി. തൃശ്ശൂര്‍ കയ്‌പമംഗലത്തിനടുത്ത്‌ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന്‌ പിന്നിലും ഇത്തരക്കാരാണെന്ന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. കായംകുളത്ത്‌ സദാചാരപൊലീസ്‌ ചമഞ്ഞ്‌ യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ക്കായി പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരിക്കുകയാണ്‌. കാസര്‍കോട്‌ ആനവാതുക്കലിന്‌ സമീപം രണ്ടുപേര്‍ക്ക്‌ സദാചാരപൊലീസ്‌ സംഘത്തിന്റെ മര്‍ദനമേറ്റു. മറ്റ്‌ പല പ്രദേങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായി. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ്‌ അഭ്യന്തരമന്ത്രി പത്രങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌.
        സദാചാരപൊലീസുകാരുടെ വിളയാട്ടം കേരളത്തില്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സൈ്വരജീവിതത്തിനും വലിയ ഭീഷണിയായിരിക്കുന്നു. കടുത്ത നടപടിയും ശക്തമായ സാമൂഹിക ഇടപെടലും ഉണ്ടായില്ലെങ്കിലെ ഇക്കൂട്ടരുടെ അക്രമങ്ങള്‍ അവസാനിപ്പിക്കാനാകു. സദാചാരത്തിന്റെ സംരക്ഷകരെന്ന്‌ സ്വയം ഭാവിച്ച്‌ പലരും സ്‌ത്രീപുരുഷന്മാരെ തല്ലിച്ചതയ്‌ക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യുന്നത്‌ കേരളത്തി അനുവദിക്കാനാകില്ല. കേരളസംസ്‌കാരത്തെ പിച്ചിചീന്തുന്ന ഇത്തരക്കാരുടെ അഴിഞ്ഞാട്ടത്തെ തടയാന്‍ എല്ലാ വ്യക്തികള്‍ക്കും കടമയുണ്ട്‌.

Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top