Readers Mirror Readers Mirror Author
Title: കൊച്ചി വിളിക്കുന്നു... വിസ്‌മയ കാഴ്‌ച്ചകള്‍ നിറഞ്ഞ കായല്‍ യാത്രയ്‌ക്കായി
Author: Readers Mirror
Rating 5 of 5 Des:
   തിരക്കേറിയ ജീവിതത്തില്‍ വീണുകിട്ടുന്ന ഇടവേളകള്‍ ഉല്ലാസഭരിതമാക്കാന്‍ കായല്‍കാറ്റിന്റെ സുഖശിതളയില്‍ ഒഴുകി നടക്കാനാണ്‌ ഏവര്‍ക്കും ...

   തിരക്കേറിയ ജീവിതത്തില്‍ വീണുകിട്ടുന്ന ഇടവേളകള്‍ ഉല്ലാസഭരിതമാക്കാന്‍ കായല്‍കാറ്റിന്റെ സുഖശിതളയില്‍ ഒഴുകി നടക്കാനാണ്‌ ഏവര്‍ക്കും താല്‍പര്യം. സൂര്യരശ്‌മികളേറ്റ്‌ വെട്ടിത്തിളങ്ങുന്ന ജലകണങ്ങളെ വകഞ്ഞുമാറ്റി കായല്‍കാറ്റില്‍ ഇളകിയാടിയൊരു യാത്ര. കായലിന്‌ അനുഗ്രഹം ചൊരിഞ്ഞ്‌ വെള്ളപ്പരപ്പില്‍ ഉയര്‍ന്ന്‌ പോങ്ങി നില്‍ക്കുന്ന ചീനവലകളും ജലനിരപ്പില്‍ ഒഴുകിനടക്കുന്ന ചെറുവഞ്ചികളും കണ്ണിന്‌ കുളിര്‍മയേകുന്ന കാഴ്‌ച്ചകള്‍ തന്നെയാണ്‌. ഒപ്പം കൊച്ചിക്കു മാത്രമായ ചില പ്രത്യേകതകള്‍ ഇവിടുത്തെ കായല്‍ സഞ്ചാരത്തെ വ്യത്യസ്ഥമാക്കുന്നു.
  കൊച്ചിയിലെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മറക്കാനാകാത്ത കായല്‍യാത്ര സമ്മാനിക്കാനായി ഇരുനൂറിലധികം ബോട്ടുകളാണ്‌ മറൈന്‍ ഡ്രൈവിന്റെ തീരങ്ങളില്‍ നിരന്നു കിടക്കുന്നത്‌. ബോല്‍ഗാട്ടി പാലസും, വെല്ലിംഗ്‌ഡന്‍ ഐലന്റും, കൊച്ചി കപ്പല്‍ശാലയും വല്ലാര്‍പാടം ടെര്‍മിനലും നാവിക അക്കാദമിയുമൊക്കെ ഇവിടുന്നുള്ള ബോട്ട്‌ യാത്രക്കാര്‍ക്ക്‌ എന്നും അത്ഭുത കാഴ്‌ച്ചകളാണ്‌. 

          കൊച്ചി കായലിലുടെയുള്ള ബോട്ടു യാത്രയ്‌ക്ക്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. റോഡു ഗതാഗതം കാര്യമായി വികാസം പ്രപിച്ചിട്ടില്ലാതിരുന്ന കാലത്ത്‌ ബോട്ടു യാത്രയായിരുന്നു കൊച്ചിക്കാരുടെ പ്രധാന ഗതാഗത ആശ്രയം. നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപുകളില്‍ നിന്നും വ്യാപരത്തിനും മറ്റുമായി നഗരത്തിലെത്തിയിരുന്നത്‌ ബോട്ടുകളെയാണ്‌ ഇവര്‍ ആശ്രയിച്ചിരുന്നത്‌.
കൊച്ചിയിലെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലങ്ങള്‍ വരുന്നതിന്‌ മുന്‍പ്‌ സര്‍ക്കാര്‍ മേഖലയിലേയും സ്വകാര്യമേഖലകളില്‍ ധാരാളം ബോട്ടുകള്‍ ഇവിടുണ്ടായിരുന്നു. പിന്നീട്‌ യാത്രബോട്ടുകള്‍ സര്‍ക്കാര്‍ മേഖലയിലേക്കും വിനോദസഞ്ചാര ബോട്ടുകള്‍ സ്വകാര്യമേഖലയിലേക്കും വിഭജിക്കപ്പെട്ടു. മുന്‍പ്‌ പത്തോളം സ്ഥലങ്ങളിലേക്ക്‌ ബോട്ടുകള്‍ ഉണ്ടായിരുന്നിടത്ത്‌ ഇന്ന്‌ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍, മുളവുകാട്‌ പ്രദേശങ്ങളിലേക്ക്‌ മാത്രമായി സര്‍വീസുകള്‍ ഒതുങ്ങി. ചുരുങ്ങിയ ചിലവില്‍ കൊച്ചിയിലെ ആത്ഭുതകാഴ്‌ച്ചകള്‍ ആസ്വദിക്കാമെന്നതാണ്‌ ഇവിടുത്തെ ബോട്ട്‌ യാത്രയുടെ പ്രത്യേകത. ബസ്‌ നിരക്കിനെക്കാളും 70 ശതമാനം കുഴഞ്ഞ നിരക്കാണ്‌ ബോട്ട്‌ യാത്രയ്‌ക്ക്‌ വേണ്ടിവരുന്നുള്ളു.
       
 ഫെറി സര്‍വീസുകളില്‍ മൂന്ന്‌ സ്വകാര്യ ബോട്ടുകള്‍ മാത്രമാണ്‌ കൊച്ചിയില്‍ നിന്നും ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നത്‌. രണ്ടെണ്ണം ഹൈക്കോര്‍ട്ട്‌ ജട്ടിയില്‍ നിന്നും ഒരെണ്ണം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്നും. കണ്ടെയ്‌നര്‍ ടെര്‍മിനലിലെ ജോലിക്കാരെ അക്കരെയെത്തിക്കുന്നതിനായാണ്‌ ഇവിടെ നിന്നും ഫെറി സര്‍വീസ്‌ ആരംഭിച്ചത്‌. ഹൈക്കോര്‍ട്ട്‌ ജട്ടിയില്‍ നിന്നുള്ള മൂന്ന്‌ ഫെറി ബോട്ടു സര്‍വീസുകളില്‍ ഒരെണ്ണം ബോള്‍ഗാട്ടി പാലസിലേക്കും ഒരെണ്ണം വരാപ്പുഴയ്‌ക്കുമാണ്‌. ദിവസേന 30 സര്‍വീസുകളാണ്‌ ബോല്‍ഗാട്ടി പാലസിലേക്കുള്ളത്‌. വരാപ്പുഴ, ചേന്നൂര്‍ ഭഗങ്ങളിലേക്ക്‌ ഒരോ സര്‍വീസ്‌ വീതവും. എറണാകുളം ജെട്ടിയില്‍ നിന്ന്‌ പുറപ്പെടുന്ന മുളവുകാട്‌ ഭാഗത്തേക്കുള്ള ബോട്ടിന്റെ ആദ്യത്തേതൊഴികെ ബാക്കിയെല്ലാ സര്‍വീസുകളും ആരംഭിക്കുന്നത്‌ ഹൈക്കോര്‍ട്ട്‌ ജട്ടിയില്‍ നിന്നാണ്‌. ഇത്തരത്തില്‍ ആറ്‌ ട്രിപ്പാണ്‌ ഇവിടെനിന്നും മുളവുകാടിനുള്ളത്‌.
     വിനോദ സഞ്ചാരികളെ പ്രതീക്ഷിച്ച്‌ ചെറുതും വലുതുമായ ഇരുന്നുറിലധികം സ്വകാര്യ ടൂറിസ്‌റ്റ്‌ ബോട്ടുകളും മറൈന്‍ ഡ്രൈവില്‍ നിന്നും സര്‍വീസ്‌ നടത്തുനിണ്ട്‌. ഇവയില്‍ സാധാരണ ബോട്ടിന്‌ പുറമെ ലക്ഷ്യൂറി ബോട്ടുകളും ഇവിടെയുണ്ട്‌. സാധാരണ ബോട്ടിലുള്ള യാത്രയ്‌ക്ക്‌ 50 രൂപയാണ്‌ ഒരാള്‍ നല്‍കേണ്ടത്‌. ഒരു മണിക്കൂര്‍ കായലില്‍ കറങ്ങാം. വിനോദ സംഘങ്ങളായി എത്തുന്നവര്‍ക്ക്‌ കുറഞ്ഞ ചാര്‍ജിലും കയല്‍ കാണാന്‍ അവസരം നല്‍കുന്നുണ്ട്‌. കുടുംബമായി എത്തുന്നവര്‍ക്ക്‌ 100 രൂപയ്‌ക്ക്‌ ഒരു മണിക്കൂര്‍ കായല്‍ യാത്ര ആസ്വദിക്കാം. ഇതിന്‌ പ്രത്യേകം ചെറിയ ബോട്ടുകളുണ്ട്‌. സാധാരണ ബോട്ടുകള്‍ക്കു പുറമെ സ്‌പീഡ്‌ ബോട്ടുകള്‍, മോട്ടോഡിങ്കി, ലക്ഷ്വൂറി ബോട്ടുകള്‍ കായല്‍ സഞ്ചാരികളെ കാത്തുകിടക്കുന്നണ്ട്‌. ഹൗസ്‌ ബോട്ടുകള്‍ ഇല്ലെങ്കിലും അതിനു സമാന രൂപത്തിലുള്ള ബോട്ടുകളും കൊച്ചി കായല്‍ യാത്രയെ അവിസ്‌മരണീയമാക്കുന്നു. മണിക്കൂറിന്‌ ആയിരം മുതല്‍ പതിനായിരംവരെയാണ്‌ ഒരു മണിക്കൂറിന്‌ ആഡംബര ബോട്ടുകള്‍ ഈടാക്കുന്നത്‌. ഒരു ദിവസത്തേക്കാണങ്കില്‍ എണ്ണായിരം രൂപ മുതല്‍ നല്‍കേണ്ടിവരും. നൂറു പേര്‍ക്ക്‌ യാത്രചെയ്യാവുന്ന എസി ലക്ഷ്വറി ബോട്ടിന്‌ 18000 രൂപയാണ്‌ ഒരു ദിവസത്തെ വാടക. 

    ഒരു മണിക്കുറുള്ള കായല്‍യാത്രയില്‍ ബോല്‍ഗാട്ടി പാലസ്‌, വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍, വെല്ലിംഗ്‌ഡന്‍ ഐലന്റ്‌, ഷിപ്പിയാര്‍ഡ്‌ എന്നിവ കാണാന്‍ അവസരമുണ്ടാകും. മട്ടാഞ്ചേരിയില്‍ ജുതന്‍ തെരുവും ഡെച്ച്‌ പാലസും ജൂതപള്ളിയുമൊക്കെയാണ്‌ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്‌. ഫോര്‍ട്ട്‌ കൊച്ചിയില്‍ ചീനവലകളും അറബിക്കടലുമൊക്കെയാണ്‌ ടൂറിസ്റ്റുകള്‍ക്ക്‌ പ്രിയം. 


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top