Readers Mirror Readers Mirror Author
Title: അശ്ലീലരംഗങ്ങള്‍ മൊബൈലില്‍ കണ്ട മന്ത്രിമാര്‍ രാജിവെച്ചു
Author: Readers Mirror
Rating 5 of 5 Des:
കര്‍ണാടക: പത്മശ്രീ ഭരത് ഡോ. സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമായ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമയിലെ ഗാനരംഗങ്ങള...

കര്‍ണാടക: പത്മശ്രീ ഭരത് ഡോ. സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമായ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമയിലെ ഗാനരംഗങ്ങള്‍ നിയമസഭാ സമ്മേളനം നടന്നു കൊണ്ടിരിക്കെ മൊബൈലില്‍ കണ്ട് അസ്വദിച്ച മുന്ന് മന്ത്രിമാര്‍ വിവാദത്തെത്തുടര്‍ന്ന് രാജിവെച്ചു. ചിത്രരംഗങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഒരു സ്വകാര്യ ചാനല്‍ പകര്‍ത്തി പുറത്തു വിട്ടതോടെ നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ഇവര്‍ പിന്നീട് രാജിവെയ്ക്കുകയായിരുന്നു. എന്നാല്‍ പഠന സംബന്ധമായ ചിത്രങ്ങളാണെന്ന് കരുതിയാണ് തങ്ങള്‍ ദ്യശ്യങ്ങള്‍ കണ്ടെതെന്നായിരുന്നു വിവാദത്തിലായ മന്ത്രിമാരുടെ വിശദീകരണം. ഒരു സുഹൃത്തുവഴിയാണ് തങ്ങള്‍ക്കിതു ലഭിച്ചത്. പഠനവിഷയമായ വീഡിയോയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ചിത്രം കണ്ടപ്പോഴാണ് അശ്ലീല ചിത്രമെന്ന് മനസിലായത്. അവര്‍ വ്യക്തമാക്കി. 
സന്തോഷ് പണ്ഡിറ്റ് ഛായാഗ്രഹണമൊഴികെ മറ്റ് എല്ലാ സാങ്കേതികത്വങ്ങളും ഒറ്റയ്ക്കു കൈകാര്യംചെയ്ത ഈ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഗാനരംഗങ്ങള്‍ മൊബൈല്‍ വഴി പ്രചരിച്ചു തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മൊബൈല്‍ ഫോണുകളില്‍വരെ ചിത്രത്തിന്റെ ഗാനരംഗങ്ങള്‍ ഉണ്ടെന്നാണ് സൂചന. പോലീസ് ഇതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.



Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top