Readers Mirror Readers Mirror Author
Title: വാസ്തുശാസ്ത്രം
Author: Readers Mirror
Rating 5 of 5 Des:
  1. വാസ്തുവിലെ വാസ്തവം     എല്ലാ സൗഭാഗ്യങ്ങളോടും കൂടി സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഒരു വീട്, ഏത...
1. വാസ്തുവിലെ വാസ്തവം
    എല്ലാ സൗഭാഗ്യങ്ങളോടും കൂടി സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഒരു വീട്, ഏതൊരാളുടെയും സ്വപ്‌നമാണത്. എന്നാല്‍ സ്വപ്‌നസമാനമായ വീട് പലര്‍ക്കും ലഭിക്കാറില്ലെന്നതാണ് സത്യം. കുറഞ്ഞ സ്ഥലത്ത് ചുരുങ്ങിയ ചിലവില്‍ വീടുവയ്ക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ആര്‍ക്കാണ് സാധിക്കുക?. ഉള്ള സ്ഥലത്ത് ഒരു വീട് അതെ ആളുകള്‍ നോക്കാറുള്ളു. ഇതിനായി വാസ്തുവോ സ്ഥാനമോ നോക്കാന്‍ ആരും ശ്രമിക്കാറുമില്ല. എന്നാല്‍ വീടുവെയ്ക്കുമ്പോള്‍ അത്യാവശ്യം ശാസ്ത്രം പാലിക്കുന്നത് നല്ലെതാണെന്നാണ് വാസ്തു വിദഗദ്ധര്‍ പറയുന്നത്. ശാസ്ത്രത്തെ വെല്ലുവിളിച്ചു വീടുവയ്ക്കുന്നവര്‍ പിന്നീട് അബദ്ധമായിപോയെന്നു തിരിച്ചറിയുമ്പോഴായിരിക്കും തെറ്റു മനസിലാകുക. വീടു വെയ്ക്കുമ്പോള്‍ അടിസ്ഥാനപരമായ പ്രാണപ്രവാഹങ്ങള്‍, ദിശാബന്ധങ്ങള്‍, ഭൂമിയുടെ പ്രകൃതി, ദര്‍ശനം, വഴി, അടുത്തുള്ള വീടുകള്‍ എന്നിവയെല്ലാം നിരീക്ഷിച്ചു വേണം നിര്‍മാണം ആരംഭിക്കാന്‍. ഇതിന് വാസ്തു വിദഗ്ദ്ധന്റെ  സേവനം അത്യാവിശ്യമാണ്. ഇപ്രകാരം രൂപകല്‍പ്പന ചെയ്ത കെട്ടിടത്തില്‍ പിന്നീട് ഇഷ്ടപ്രകാരം മാറ്റം വരുത്തുന്നത് നല്ലതല്ലെന്ന് ഈരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
    വീടിന്റെ വാസ്തു നില അവിടെ താമസിക്കുന്നവരെ സ്വാധീനിക്കും. അജ്ഞതകൊണ്ടോ താല്‍പ്പര്യക്കുറവു കൊണ്ടോ അശ്രദ്ധ കൊണ്ടോ വാസ്തു ശാത്രം നോക്കാതെ വീടുനിര്‍മിക്കുന്നവര്‍ നാശത്തിനു വിധേയനാകുമെന്നാണ് വിശ്വകര്‍മ പ്രകാശത്തില്‍ പറയുന്നത്. അവന്റെ ആരോഗ്യം ക്ഷയിക്കും, ധനം നശിക്കും. ദാരിദ്രം ഉണ്ടാക്കുകയും അനാരോഗ്യം ഉണ്ടാക്കുകയും ആയൂര്‍ ദൈര്‍ഘം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് വീടു നിര്‍മിക്കുമ്പോള്‍ അത്യാവശ്യം വാസ്തു നോക്കുന്നത് നല്ലതാണ്.

2. വാസ്തുവിന്റെ അര്‍ത്ഥം
    എല്ലാ മനുഷ്യരും സന്തോഷത്തോടും ആരോഗ്യത്തോടും ജീവിക്കണമെന്നതാണ് വാസ്തുശാസ്ത്രത്തിന്റെ ലക്ഷ്യം. വാസ്തു ശാസ്ത്ര വിധിയില്‍ ഭവനം നിര്‍മിക്കുമ്പോള്‍  വാസ്തു പുരുഷന്‍ എല്ലാ ഭൗതീക സുഖങ്ങളും നല്‍കുമെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ ദിവ്യരൂപമാണ് വാസ്തുപുരുഷന്‍. ഭൂമിയുടെ ഉപരിതലഭാഗമാണ് വാസ്തു പുരുഷന്റെ ശരിരം. അതുകൊണ്ടു വീടുനിര്‍മിക്കുന്നതിനു മുന്‍പ് വാസുതുപുരുഷന്റെ അനുവാദം വാങ്ങണം. ഭൂമി പൂജ നടത്താതെ വീടു നിര്‍മാണം ആരംഭിക്കരുതെന്നാണ് ഹൈന്ദവശാത്രത്തില്‍ പറയുന്നത്. ദൈവിക നിയമങ്ങള്‍ അനുസരിച്ച് ഗൃഹോപകരണങ്ങളും മുറികളും മറ്റും ക്രമികരിക്കുന്ന കലയാണ് വാസ്തു ശാത്രം. വാസ്തുശാസ്ത്രത്തിന്റെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കുന്നവര്‍ക്ക് എല്ലാ ഭൗതികനേട്ടങ്ങളും ആത്മീയബോധജ്ഞാനവും ഉണ്ടാകുമെന്നാണ് വിശ്വാസം.  വാസ്തു നിയമങ്ങള്‍ എവിടെയൊക്കെ ലംഘിക്കപ്പെട്ടിട്ടുണ്ടോ അവിടൊയൊക്കെ ദോഷഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്.
    പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തു ശാത്രം. ഭുമി, ജലം, അഗ്നി, വായു, ആകാശം ഇവയാണ് പഞ്ചഭൂതങ്ങള്‍, പ്രപഞ്ചത്തെയാകമാനം ദൈവം നയന്ത്രിക്കുന്നത് പഞ്ചഭൂതങ്ങള്‍ വഴിയാണ്. പഞ്ചഭൂതങ്ങളുടെ രഹസ്യങ്ങളേയും വീടുകളില്‍ അവയുടെ ദിവ്യപ്രവര്‍ത്തനങ്ങളേ പറ്റിയും വാസ്തു ശാസത്രം നമ്മുക്ക് അറിവു നല്‍കുന്നു. നമ്മുടെ വിചാരങ്ങളേയും മനസിനേയും ആരോഗ്യത്തേയും പഞ്ചഭൂതങ്ങളാണ് നിയന്ത്രിക്കുന്നത്. പഞ്ചഭൂതങ്ങളെ സമര്‍ദ്ധമായി ഉപയോഗിക്കാനായാല്‍ അവയില്‍ നിന്ന് അനുഗ്രഹങ്ങള്‍ നേടി ഭവനത്തില്‍ സൗഭാഗ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. എട്ടു ദിക്കുകളുടെയും അധിപനായ അഷ്ടദൈവങ്ങളെ നിയന്ത്രിക്കുന്നതു പോലും പഞ്ചഭൂതങ്ങളാണ്.

3. ആകൃതിയുടെ പൊരുള്‍
    വൃത്താകൃതിയില്‍ വീടുപണിയുന്നത് വാസ്തുശാത്രപരമായി തെറ്റാണെന്നാണ് പറയപ്പെടുന്നത്. ആധുനിക നിര്‍മാണ ശൈലിയില്‍ ഇത്തരം വീടുകള്‍ കണ്ടുവരുന്നുണ്ട്. ഇത് തെറ്റാണ്. വൃത്തമെന്നത് പൂര്‍ണമാണ്. അതു ദൈവീകവും. അതു കൊണ്ട് വൃത്താകൃതി ദേവാലയങ്ങള്‍ക്കുള്ളതാണ്. വീടുനിര്‍മാണത്തിന് ഈ ആകൃതി ഒഴിവാക്കണം. ചതുരാകൃതിയില്‍ വീടു നിര്‍മിക്കുന്നതാണ് ഉചിതം. മുറികളുടെ വിസ്താരത്തിനും ഉപയോഗക്ഷമതയ്ക്കും ഇതാണ് നല്ലത്.
വാസ്തു പ്രകാരം വീടിന്റെ ദര്‍ശനമനുസരിച്ച് മുറികള്‍ക്കു പൊതുവായ സ്ഥാനമാണുള്ളത്്. മുറികളുടെ നിര്‍മാണം സംബന്ധിച്ച് പ്രത്യേക ആളവുകളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും 1:1:5 എന്ന അനുപാതത്തില്‍ പണിയുന്നതാകും അഭികാമ്യം. സമചതുരാകൃതിയില്‍ വേണം മുറികള്‍ പണിയാന്‍. ത്രികോണം, ഷഡ്‌കോണ്‍, ദീര്‍ഘവൃത്തം തുടങ്ങിയവ ഒഴിവാക്കണം.
ഊര്‍ജ്ജസംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് മുറികളുടെ സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. നമ്മള്‍ ചെലവാക്കുന്ന ഊര്‍ജത്തിന് പകരമായി ഊര്‍ജം നല്‍കുവാനാണ് ഓരോ മുറിക്കും സ്ഥാനം  കല്‍പിച്ചിട്ടുള്ളത്. ഊര്‍ജവ്യതിയാനം നമ്മേ മാനസികമായി ബാധിക്കുന്നതിനാല്‍ പ്രതീക്ഷിച്ചപോലെയുള്ള ഫലങ്ങള്‍ നമ്മുടെ പ്രവൃത്തികള്‍ക്കു കിട്ടില്ല. അതാണ് സ്ഥാനം തെറ്റിയാല്‍ ഐശ്വര്യ കുറയുമെന്നു പറയുന്നതിന്റെ അടിസ്ഥാനം.

4. ദര്‍ശനത്തിന്റെ പ്രസക്തി
    വീടിന്റെ ദര്‍ശനം സംബന്ധിച്ച സ്ഥാന നിര്‍ണയങ്ങളെക്കുറിച്ചാണ് വാസ്തുവില്‍ പ്രധാനമായും പറയുന്നത്. വീടിനുള്ളില്‍ ജീവിക്കുന്നവരുടെ സ്വസ്ഥതയ്ക്കും സുഖത്തിനും ഉതകുന്നരീതിയിലാകണം വീടിന്റെ നിര്‍മാണം. ദര്‍ശനം സുഖവാസത്തെ സ്വാധീനിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വാസതുപരമായി വീടിന്റെ ദര്‍ശനം വടക്കോട്ടൊ കിഴക്കോടൊ ആകണമെന്നാണ് പറയുന്നത്. അഷ്ടദിക്കുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഗുണകരവുമായതുമായ ദിക്ക് വടക്കുകിഴക്കാണ്. ഈശാനദിക്ക് എന്നാണ് ഇവഅറിയപ്പെടുന്നത്. ഈശ്വരന്റെ ദിക്കുന്നാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് വടക്കുകിഴക്ക് ദര്‍ശനമായി വീടുവെയ്ക്കുന്നത് ഉചിതമെന്ന് വാസ്തു പറയുന്നത്. ഇവ പുണ്യ ദിക്കായതിനാല്‍ കക്കൂസ് സ്റ്റോര്‍റും അടുക്കള ഇവ ഈ ദിക്കിന് ദര്‍ശനമായി വരരുത്. കൂടുതല്‍ വാതിലുകളും ജനലുകളും ഈ ഭാഗത്തായി വരണം. ഈ ദിക്കില്‍ മതില്‍ കെട്ടിയടച്ച് വീടു നിര്‍മിക്കുകയാണെങ്കില്‍ അവിടെ താമസിക്കുന്നവര്‍ക്ക് കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. അതു മാത്രമല്ല ഈ ദിക്കില്‍ വേണ്ടശ്രദ്ധയോടെ വീടു നിര്‍മ്മിച്ചില്ലെങ്കില്‍ അതും ദോഷം ചെയ്യും. എല്ലാത്തരം ഊര്‍ജവും ശക്തിയും ഈ ദിക്കുകളില്‍ നിന്നാണ് ലഭിക്കുന്നത്. കിഴക്കു ദര്‍ശനമുള്ള വീടുകള്‍ക്ക് സൗരോജം കൂടുതലായി ലഭിക്കുന്നത്. വടക്ക് ദര്‍ശനമുള്ള വീടുകള്‍ അള്‍ട്രാവയലറ്റു പോലുള്ള നെഗറ്റീവ് എജര്‍ജിയില്‍ നിന്നും സംരക്ഷണം നല്‍കുമെന്നതിനാല്‍ വടക്കിന് പ്രഥമ പരിഗണ നല്‍കുന്നതാണ് കൂടുതല്‍ ഉചിതം. എന്നാല്‍ തെക്കും പടിഞ്ഞാറും ദര്‍ശനമാകുന്ന വിധത്തില്‍ വീടു പണിയരുത്.
    നമ്മുടെ ശരീരം ഒരു കാന്തമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അങ്ങനെയായാല്‍ ശിരസ് അതിന്റെ ഉത്തര ദ്രുവവും പാദങ്ങള്‍ ദക്ഷിണ ദ്രുവവുമാണ്. ഉറങ്ങുമ്പോള്‍ ശിരസ് വടക്കോട്ടു വയ്ക്കുകയാണെങ്കില്‍ നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ശരീരത്തിന് വികര്‍ഷണം ഉണ്ടാകുകയും നമുക്ക് മാനസിക ബുദ്ധിമുട്ടും ബലക്ഷയവും ശ്രിഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടാണ് തല വടക്കോട്ടു വച്ച് കിടക്കരുതെന്ന് ശാസത്രം പറയുന്നത്. 
    സിറ്റ് ഔട്ട്, സ്‌റ്റോര്‍, കാര്‍പോര്‍ച്ച്, വര്‍ക് ഏരിയ, സ്‌റ്റെയര്‍കെയ്‌സ്, മുറികള്‍ തുടങ്ങിയവയുടെ അളവുകള്‍ സംബന്ധിച്ച് ശാസ്ത്രീയമായി നിബന്ധനയൊന്നുമില്ല. എന്നാല്‍ ഇവയ്ക്കു പ്രത്യേക സ്ഥാനങ്ങള്‍ വാസ്തുവില്‍ പറയുന്നുണ്ട്.  റോഡിന്റെ ഭാഗത്തേക്ക് ദര്‍ശനം വരത്തക്കരീതിയില്‍ വീടുകള്‍ നിര്‍മിക്കുന്ന രീതിയാണ് ഇന്നു കണ്ടുവരുന്നത്. ഇതും ശരിയല്ല.

5. പ്രധാന വാതില്‍ സ്ഥാപിക്കുമ്പോള്‍
    പ്രധാന വാതില്‍ സ്ഥാപിക്കുന്നതിലാണ് ആളുകള്‍ ഏറെ ശ്രദ്ധകാട്ടുന്നതും അധികം പണം ചെലവഴിക്കുന്നതും. എന്നാല്‍ അത് യഥാ സ്ഥാനത്ത് സ്ഥാപിക്കുന്ന കാര്യത്തില്‍ ശ്രദ്ധകാട്ടാറില്ല. ഒരോ വീടിന്റെയും ദര്‍ശനത്തിനുശൃതമായി പ്രധാന വാതില്‍ എവിടെ വരണമെന്ന് വ്യക്തമായി പറയുന്നുണ്ട്.
    കിഴക്കു ദര്‍ശനമുള്ള വീടുകളുടെ കാര്യത്തില്‍ പ്രധാന വാതില്‍ വടക്കു വശത്തോടു ചേര്‍ന്നിരിക്കണം. എന്നാല്‍ അത് വടക്കു ഭാഗത്തെ മൂലയില്‍ ആവുകയുമരുത്. എന്നാല്‍ മധ്യഭാഗത്ത് ആകുന്നതിലും തെറ്റില്ല. കിഴക്കു ഭാഗത്തേ ഒരു പണിയരുത്.
    തെക്കു ഭാഗത്തേക്ക് ദര്‍ശനമുള്ള വീടുകളില്‍ പ്രധാന വാതില്‍ കിഴക്കുഭാഗത്ത് ചേര്‍ന്നാണ് വരേണ്ടത്. മധ്യഭാഗത്തു വരുന്നതിലും തെറ്റില്ല. എന്നാല്‍ കിഴക്കു മൂലയില്‍ വാതില്‍ പണിയരുത്. തെക്കു വശത്ത് ഒരു വാതില്‍ സ്ഥാപിക്കുമ്പോള്‍ വടക്കുവശത്തും ഒരെണ്ണം സ്ഥാപിക്കണം. പടിഞ്ഞാറോ തെക്കുവശത്തോ കതകു സ്ഥാപിക്കുകയാണെങ്കില്‍ കിഴക്കുവശത്തും ഒരെണ്ണം വേണം. തെക്കോട്ടു ദര്‍ശനമുള്ള വീടുകളില്‍ പ്രധാനവാതില്‍ തെക്കോട്ടുതന്നെയാകുന്നതാണ് ഉചിതമെന്നാണ് വാസ്തു പറയുന്നത്.
    പടിഞ്ഞാറു ഭാഗത്തേക്ക് ദര്‍ശനമുള്ള വീടുകള്‍ക്ക് പ്രധാനവാതില്‍ തെക്കുവശത്തായി സ്ഥാപിക്കണം. എന്നാല്‍ തെക്കുഭാഗത്തെ മൂലയ്ക്ക് ആകരുത്. മധ്യഭാഗത്ത് വരുന്നതിലും തെറ്റില്ല. പടിഞ്ഞാറു ദര്‍ശനമുള്ള വീടുകളുടെ പ്രധാന വാതിലിന് ചെരുവുണ്ടാകരുതെന്നും വാസ്തുവില്‍ പറയുന്നുണ്ട്. വടക്കോട്ടു ദര്‍ശനമുള്ള വീടുകളില്‍ പ്രധാന വാതില്‍ പടിഞ്ഞാറു ഭാഗത്തായാണ് വരേണ്ടത്. മധ്യഭാഗത്തും ആകാം. എന്നാല്‍ പടിഞ്ഞാറു മൂലയിലോ കിഴക്കുവശത്തോ പ്രധാന വാതില്‍ പണിയരുത്.

6. ഗേറ്റ് വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
    ഗേറ്റ് വയ്ക്കുന്ന കാര്യത്തില്‍ പോലും വാസ്തു നോക്കണമെന്നാണ് ഈ രംഗത്തെ വിദഗിദ്ധര്‍ പറയുന്നത്. വസ്തുവിനുള്ളില്‍ നിന്നു പുറത്തേക്കു നോക്കുമ്പോള്‍ അതിരിനു മധ്യഭാഗത്തു നിന്നു ഇടതുവശത്തായി വേണം ഗേറ്റ് സ്ഥാപിക്കാന്‍. വീട്, വാതില്‍, കിണര്‍ എന്നിവയുടെ മധ്യഭാഗത്തു ഇത് വരുന്നത് ഒഴിവാക്കണം. തെക്കു ഭാഗത്ത് ഗേറ്റ് സ്ഥാപിക്കുന്നുണ്ടെങ്കില്‍ അലങ്കാരപ്പണികളില്ലാത്ത ലളിതമായ ഗേറ്റാണ് സ്ഥാപിക്കേണ്ടത്. മറ്റു ദിക്കുകളിള്‍ സ്ഥാപിക്കുന്നവയ്ക്ക് കൂടുതല്‍ ഡിസൈനുകള്‍ ആവാം.
എന്നാല്‍ മതിലിന്റെ മധ്യഭാഗത്ത് ഗേറ്റ് വരുന്നത് ഒഴിവാക്കണം. കിഴക്കോട്ട ദര്‍ശനമുള്ള വീടാണെങ്കില്‍ മതിലിന്റെ വടക്കുഭാഗത്തോടു ചേര്‍ന്നോ മധ്യഭാഗത്തു നിന്നും വടക്കോട്ടു മാറിയോ വേണം ഗേറ്റ് സ്ഥാപിക്കാന്‍. തെക്ക് ദര്‍ശനമുള്ള വീടികളുടെ ഗേറ്റ് മതിലിന്റെ കിഴക്കു ചേര്‍ന്നോ മധ്യത്തില്‍ നിന്ന് കിഴക്കോട്ട് മാറിയോ പണിയാവുന്നതാണ്. എന്നാല്‍ കിഴക്കു വശത്തെ മൂലയ്ക്കാകരുത്. പടിഞ്ഞാറ് ദര്‍ശനമുള്ള വീടുകളാണെങ്കില്‍ ഗേറ്റ് മതിലിന്റെ മധ്യത്തില്‍ നന്നും വടക്കുഭാഗത്തേക്ക് മറ്റി വേണം സ്ഥാപിക്കാന്‍. എന്നാല്‍ അത് മതിലിന്റെ മധ്യഭാഗത്താണെന്ന് തൊന്നുകയും വേണം. വടക്കു ദര്‍ശനമുള്ള വീടുകളിലെ ഗേറ്റ് മതിലിനു മധ്യഭാഗത്താണെന്നു തൊന്നുവിധം പടിഞ്ഞാറു വശത്തേക്ക് നീക്കി വേണം സ്ഥാപിക്കാന്‍.

7. വരാന്ത അല്ലെങ്കില്‍ സിറ്റ് ഔട്ട്  
    വീടിന്റെ ബാഹ്യ ആകര്‍ഷണമാണ് സിറ്റ് ഔറ്റ് അല്ലെങ്കില്‍ വരാന്ത. വീടിന്റെ മൂന്നിലൊന്നു വിസ്താരം പൂമുഖത്തിനു വേണമെന്നാണ് വാസ്തു കണക്ക്. എന്നാല്‍, ആധുനിക രൂപകല്പനയില്‍ പണിയുന്ന വീടുകള്‍ക്ക് ഇതു പലപ്പോഴും പാലിക്കാറില്ല. ഇതിനു പരിഹാരമാണ് വീടിന്റെ മുന്‍ഭാഗത്തെ 'കട്ടിംഗ്‌സ് നല്‍കുന്നത്. ഇത് വീടിന്റെ വടക്കു കിഴക്കേ കോണില്‍ വരുന്നതാണ് ഉചിതം. കാര്‍പോര്‍ച്ചോടു കൂടിയാണ് കട്ടിംഗ്‌സ് വരുന്നതെങ്കില്‍ അത് കിഴക്കേ കോണില്‍ വരുന്നത് അഭികാമ്യം.

8. സ്വീകരണമുറി
    വാസ്തുപരമായി തെക്ക്, പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ്, വീടിന്റെ മധ്യം എന്നിവിടങ്ങളാണ് സ്വീകരണമുറിക്ക് ഉചിതം. എന്നിരുന്നാലും ഡിസൈന്‍ അനുസരിച്ച് മറ്റുള്ള മുറികള്‍ക്ക് പ്രാമുഖ്യം നല്‍കി ശേഷിക്കുന്ന ഭാഗം സ്വീകരണമുറിയായി ഉപയോഗിക്കാം. സ്വീകരണ മുറിയില്‍ സോഫയും കസേരയും കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം ക്രമീകരിക്കാന്‍. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള വീടുകളില്‍ ലിവിങ് റൂം ഒരു പടി താഴ്ത്തി നല്‍കാറുണ്ട്. അത് ശരിയല്ല. ഗൃഹത്തിന്റെ തറനിരപ്പ് സമാനമായി സ്വീകരണ മുറി സ്ഥാപിക്കുന്നതാണ് നല്ലത്. വടക്കോ കിഴക്കോ ദര്‍ശനമായ ഗൃഹത്തില്‍ വടക്ക്, കിഴക്ക് ഭാഗങ്ങളിലുള്ള പൂമുഖവും സ്വീകരണമുറിയും താഴ്ത്തി നിര്‍മിക്കണം. എന്നാല്‍ തെക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്കു ദര്‍ശനമായുള്ള ഗൃഹത്തിന്റെ സ്വീകരണമുറി താഴ്ത്തി പണിയുന്നത് അഭികാമ്യമല്ല.

9. പൂജാമുറി
    വീടു നിര്‍മാണത്തില്‍ പൂജാമുറിക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരുണ്ട്. എന്നാല്‍, അതിന്റെ സ്ഥാനം സംബന്ധിച്ച് വ്യവസ്ഥകള്‍ പാലിക്കാതെയാണ് പലരും വീടു നിര്‍മിക്കുന്നത്. വീടിന്റെ വടക്കു കിഴക്കേ കോണിലും തെക്കു പടിഞ്ഞാറേ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലോ വരത്തക്ക വിധമായിരിക്കണം പൂജാമുറി. നാലുകെട്ടില്‍ പൂജാമുറി വടക്കിനിയിലോ കിഴക്കിനിയിലോ ആണ് നല്ലത്. വടക്കുകിഴക്കും കിഴക്കുമുള്ള പൂജാമുറിയില്‍ പടിഞ്ഞാറു ദര്‍ശനമായി ആരാധനാമൂര്‍ത്തികളുടെ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ വയ്ക്കാം. തെക്കുപടിഞ്ഞാറും പടിഞ്ഞാറുമുള്ള പൂജാമുറിയില്‍ കിഴക്കുദര്‍ശനമായും വയ്ക്കാം.

10. അടുക്കള
    വീടിന്റെ ഏറ്റവും പ്രധാന ഭാഗമാണ് അടുക്കള. ഇന്ന് അടുക്കളയുടെ രൂപ കല്‍പ്പനയില്‍ കാര്യമായമാറ്റങ്ങളാണ് വന്നിട്ടുള്ളത്. വാസ്തുപരമായി ഈശാനകോണിലോ അഗ്നികോണിലോ അടുക്കള നിര്‍മിക്കുന്നതാണ് ഉചിതം. വടക്കു പടിഞ്ഞാറേ കോണിലും അടുക്കള വരുന്നതില്‍ കുഴപ്പമില്ല. കിഴക്കു ദര്‍ശനമായി നിന്നു പാചകം ചെയ്യുന്ന രീതിയില്‍ വേണം അടുക്കള ക്രമീകരിക്കാന്‍. വടക്കോട്ടു ദര്‍ശനമായി നിന്നും പാചകം ചെയ്യുന്നതിലും തെറ്റില്ല. എന്നാല്‍ തെക്കു പടിഞ്ഞാറു ദിക്കുകള്‍ ഒഴിവാക്കണം. അടുക്കളയുടെ കിഴക്കു മധ്യത്തിലോ വടക്കുകിഴക്ക് കോണിലോ തെക്കുകിഴക്ക് കോണിലോ ആണ് അടുപ്പുകള്‍ സ്ഥാപിക്കേണ്ടത്. തീ കത്തിക്കുന്ന അടുപ്പ് ആണെങ്കില്‍ ഒന്ന് അല്ലെങ്കില്‍ മൂന്ന് എണ്ണം നല്‍കുന്നതാണ് ഉചിതം.
    അടുക്കള ഒരു കാരണവശാലും വടക്കുകിഴക്കേ മുലയില്‍ പണിയരുത്. ഇത് കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത്തരം വീടുകളില്‍ താമസിക്കുന്നവരുടെ ആരോഗ്യം നഷ്ടമാകുമെന്നും വീട്ടില്‍ പലപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും വാസ്തു പറയുന്നു. നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നതിനു കാരണമാകുന്നതു കൊണ്ടാണ് വടക്കു കിഴക്കേ മൂലയില്‍ അടുക്കള വരരുതെന്ന പറയുന്നത്.   പത്രങ്ങള്‍ വെയ്ക്കാനുള്ള സെല്‍ഫ് അടുക്കളയുടെ പടിഞ്ഞാറു ഭാഗത്തോ തെക്കു ഭാഗത്തോ ആയി വേണം ക്രമീകരിക്കാന്‍. മിക്‌സി, ഫ്രിഡ്ജ് എന്നിവ പടിഞ്ഞാറ്, തെക്ക് ഭാഗത്തായി പ്രര്‍ത്തിപ്പിക്കുന്നതാണ് നല്ലത്. പാത്രങ്ങള്‍ കഴുകുന്ന സ്ഥലം തെക്കു കിഴക്ക് ഭാഗത്തായി കാണുന്നതാണ് നല്ലത്.  തെക്കു ദര്‍ശനമുള്ള വീടുകളില്‍ അടുക്കള പ്രധാന വാതിലിനു സമീപത്തായിരിക്കണം. ഇത് അഭങ്ങിയാണെങ്കിലും വാസ്തു ശാത്രം പറയുന്നത് ഇങ്ങനെ പണിയണമെന്നാണ്. ഇത്തരം വീടുകളില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് വടക്കോട്ടു നോക്കിയാകരുതെന്നും വാസ്തു പറയുന്നു.

ഊണുമുറി...
    ഊണുമുറി ദീര്‍ഘചതുരാകൃതിയില്‍ വേണമെന്നാണ് വാസ്തുവില്‍ പറയുന്നത്. അടുക്കളയ്ക്കു പറഞ്ഞ സ്ഥാനങ്ങള്‍ ഊണുമുറിക്കും ഉപയോഗയോഗിക്കാം. വടക്കുപടിഞ്ഞാറോ പടിഞ്ഞാറോ ഭാഗത്ത് ഊണുമുറി നല്‍കുന്നതാണ് കൂടുതല്‍ ഉചിതം. ഊണുമേശയുടെ ആകൃതി ഏതായാലും കുഴപ്പമില്ല. കിഴക്കോട്ടും പടിഞ്ഞാറോട്ടും അഭിമുഖമായി ഇരിക്കാവുന്ന രീതിയില്‍ വേണം ഊണുമേശ ഇടാന്‍.

11. കിടപ്പുമുറി
    കിടപ്പുമുറിയുടെ രൂപകല്‍പ്പനയിലാണ് ആളുകള്‍ ഏറെ ശ്രദ്ധകാട്ടുന്നത്. വിസ്താരവും ടി.വിയും കമ്പ്യൂട്ടരും സൗണ്ട്് സിസ്റ്റവുമൊക്കെ വെയ്ക്കാനുള്ള സൗകര്യങ്ങളും ഇക്കൂട്ടര്‍ ആവശ്യപ്പെടും. അറ്റാച്ചഡ് ബാത്തുറുമും നിര്‍ബന്ധമാണ്. എന്നാല്‍ ഇവയൊക്കെ പാലിക്കുന്നതില്‍ വാസ്തുശാത്രപ്രകാരം ചില നിബന്ധനകള്‍ ഉണ്ട്.
    നാലുകെട്ട് ശൈലിയിലുള്ള വീടുകളില്‍ ബെഡ്‌റൂം തെക്കിനിയിലോ പടിഞ്ഞാറ്റിനിയിലോ നല്‍കണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. സാധാരണ വീടുകളിലാണെങ്കില്‍ കിടപ്പുമുറി തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ നല്‍കുന്നതാണ് ഉചിതം. തല കിഴക്കോട്ടോ തെക്കോട്ടോ വച്ചു കിടക്കത്തക്ക വിധം വേണം കട്ടില്‍ ഇടാന്‍. അലങ്കാരങ്ങളും അലമാരകളും ഇല്ലാതെ കട്ടിലും കിടക്കയും ഇടാവുന്ന ചെറിയ കിടപ്പുമുറിയാണ് ഉചിതം. കിടപ്പുമുറിയോടു ചേര്‍ന്ന് ടോയിലറ്റ് നിര്‍മിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, കിടപ്പുമുറിയോടു ചേര്‍ന്ന് ഡ്രസിംഗ് ഏരിയ നല്‍കി അവിടെ നിന്നും ടോയ്‌ലറ്റിലേക്കു കയറുന്ന രീതിയില്‍ വേണം സജ്ജീകരിക്കാന്‍. കിടക്ക പ്രതിഫലിക്കുന്ന രീതിയില്‍ ബെഡ്‌റൂമില്‍ കണ്ണാടി വെയ്ക്കുന്നത് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പറയപ്പെടുന്നു.  കംപ്യൂട്ടര്‍/ ടിവി സ്്ക്രീനിലും കിടക്ക പ്രതിഫലിക്കുന്നതു ഒഴിവാക്കണം. കിടപ്പു മുറി തെക്കുകിഴക്കേ മുലയില്‍ പണിയരുത്. അത് ഉറക്കം നഷ്‌പ്പെടുത്തും. ധന നഷ്ടത്തിനിടയാക്കുമെന്നും പറയപ്പെടുന്നു. പെണ്‍കുട്ടികള്‍ വടക്കു പടിഞ്ഞാറേ മുറിയില്‍ കിടന്നുറങ്ങിയാല്‍ വിവാഹം യഥാ സമയത്തു നടക്കില്ലെന്നാണ് പറയുന്നത്.
    ആധുനിക രൂപകല്‍പ്പനയില്‍ മാസ്റ്റര്‍ ബഡ്‌റും എന്നയൊരു സങ്കല്‍പ്പവും പുതുതായി കണ്ടുവരുന്നുണ്ട്. സ്വകാര്യതയ്ക്ക് മുന്‍ഗണന കൊടുത്തുള്ളതാണ് മാസ്റ്റര്‍ ബെഡ്‌റൂം. ഭാര്യ ഭര്‍ത്താക്കന്‍മാരെ ഉദേശിച്ചാണ് ഇത്തരം ബഡ്‌റുമുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. മാസ്റ്റര്‍ ബഡ്‌റുമില്‍ രണ്ടു കട്ടിലുകള്‍ ഇടുന്നതുകൊണ്ട് കുഴപ്പമില്ല. ചേര്‍ത്തിടരുതെന്ന് മാത്രം. ദമ്പതികള്‍ ഉപയോഗിക്കുന്ന കട്ടിലോ കിടക്കയോ രണ്ടെണ്ണം ചേര്‍ത്തിടുന്നത് നല്ലതല്ലെന്നാണ് പറയുന്നത്്. കിടക്ക പ്രതിഫലിക്കുന്ന രീതിയില്‍ ബെഡ്‌റൂമില്‍ കണ്ണാടി വെയ്ക്കുന്നത് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പറയപ്പെടുന്നു.
    കിടപ്പുമുറിയില്‍ ചെടികളും മറ്റും വെയക്കുന്നതും ശരിയല്ല. ഇത് രാത്രികാലങ്ങളില്‍ ശ്വാസോച്ഛാസനത്തിന് തടസമാകും. ബെഡ്‌റൂമില്‍ ചെടികള്‍ വച്ചാല്‍ ദമ്പതികളുടെ ഇടയില്‍ കലഹം ഉാകുമെന്നും പെണ്‍കുട്ടികളുടെ മുറിയില്‍ വച്ചാല്‍ വിവാഹതടസ്സമുാകുമെന്നുമുള്ള അഭിപ്രായങ്ങളും വാസ്തു നിരീക്ഷകര്‍ക്കിടയിലും.

12. ബാത്ത്‌റൂം
    പൂജാമുറിയുടെ ഭിത്തിയോടു ചേര്‍ന്നു ബാത്ത്‌റൂം പണിയരുത്. എന്നാല്‍ അടുക്കളയോടു ചേര്‍ന്നു ബാത്ത്‌റൂം പണിയുന്നതില്‍ വാസ്തുപരമായി തെറ്റില്ല. അതും ഒഴിവാക്കുന്നതാണ് ഉചിതം. നാലു കോണുകളും വീടിന്റെ മധ്യവും ഒഴിവാക്കി വേണം ബാത്തുറുമിന്് സ്ഥാനം കാണ്ടെത്താന്‍. വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകളില്‍ ഒരു കാരണവശാലും ബാത്ത് റൂം പണിയരുത്. ക്ലോസറ്റ് സ്ഥാപിക്കുന്നതില്‍ പ്രത്യേകം സ്ഥാനമൊന്നും നിര്‍ദേശിച്ചിട്ടില്ല. ഡിസൈന്‍ അനുസരിച്ച് അത് സ്ഥാപിക്കാം. ബാത്തുറുമുകള്‍ തറനിരപ്പില്‍ നിന്നും താഴ്ത്തി നിര്‍മ്മിക്കുന്നതായും കണ്ടുവരുന്നുണ്ട്. തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ഉള്ള ടോയ്‌ലറ്റുകള്‍ ഇങ്ങനെ താഴ്ത്തി നല്‍കുന്നത് അഭികാമ്യമല്ല. വടക്കു ഭാഗത്തും കിഴക്കു ഭാഗത്തും തറ താഴ്ത്തി നല്‍കാം.

13. പഠനമുറി, വ്യായാമ മുറി, യൂട്ടിലിറ്റി
    പ്രധാന ആവശ്യങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മുറികള്‍ ഒഴികെയുള്ളവയാണ് സാധാരണയായി ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുക. എന്നാല്‍ വാസ്തുപരമായി ഇത്തരം മുറികള്‍ക്ക് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങള്‍ ഉണ്ട്. വടക്കുഭാഗത്തുള്ള മുറികള്‍ പഠനമുറിയാക്കാം. വടക്ക്, കിഴക്ക് ഭാഗങ്ങളിലേക്ക് അഭിമുഖമായോ ഇരുന്നു പഠിക്കുന്നതാണ് നല്ലത്. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു തെക്കുപടിഞ്ഞാറും പടിഞ്ഞാറുമാണ് ഉത്തമം. വടക്കുപടിഞ്ഞാറ് യൂട്ടിലിറ്റി റൂമിനു സ്ഥാനം നല്‍കാം.

14. സ്‌റ്റെയര്‍കെയ്‌സ്
    വാസ്തുപരമായി സ്‌റ്റെയര്‍കെയ്‌സ് തെക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആണ് നല്ലത്. വടക്കു കിഴക്കു ഭാഗത്ത് നിര്‍മിക്കരുത്. ഇടതുനിന്നും വലത്തേക്ക് കറങ്ങുന്ന രീതിയിലുള്ള ഗോവണിയാണ് അഭികാമ്യം. വീടിന്റെ രൂപകല്‍പ്പന അനുസരിച്ച് ഗോവണികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ മുകളിലേക്ക് കയറുന്നത് ഇടതു നിന്നും വലത്തേക്കു തിരിഞ്ഞാകണം. പ്രധാനവാതില്‍ തുറക്കുമ്പോള്‍ സ്‌റ്റെയര്‍കെയ്‌സ് കാണുന്നത്് കുഴപ്പമില്ല. ഗൃഹമധ്യത്തിലും പാര്‍ശ്വവശങ്ങളിലെ മധ്യഭാഗത്തും ഗോവണി ഒഴിവാക്കണം. നാലുകെട്ടുകളായുള്ള വീടുകളില്‍ നടുമുറ്റത്ത് സ്‌റ്റെയര്‍കെയ്‌സ് നല്‍കാന്‍ പാടില്ല. ചില വീടുകളില്‍ പുറത്തു നിന്നു സ്‌റ്റെയര്‍കെയ്‌സ് നല്‍കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ പടിഞ്ഞാറേ പുറത്തു നിന്നോ തെക്കുപുറത്തു നിന്നോ കയറുന്ന രീതിയില്‍ ആവണം.
    വടക്കു തെക്കോട്ടു ദര്‍ശനമുള്ള വീടുകള്‍ക്ക് കിഴക്കു വശത്തായി വടക്കു കിഴക്കേ മൂല ഒഴിവാക്കി നിര്‍മിക്കണം. മുകളിലത്തെ നിലയില്‍ കൃത്യമായി കിഴക്ക് അല്ലങ്കില്‍ വടക്കുകിഴക്കു ഭാഗത്ത് ചെന്നു കയറത്തക്കവിധം തെക്കോട്ടു നോക്കിയാകണം നിര്‍മിക്കാന്‍. കെട്ടിടത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കൊവണി നിര്‍മിക്കണമെങ്കില്‍ അവ തെക്കോട്ടു വരത്തകവിധം പടിഞ്ഞാറ് മതിലിനോടു ചേര്‍ന്നു നിര്‍മിക്കണം. വൃത്താക്യതിയിലുള്ള പടികളാണ് നിര്‍മിക്കുന്നതെങ്കില്‍ തൈക്കോട്ടു അല്ലങ്കില്‍ പടിഞ്ഞാറേക്ക് നോക്കി ഏതാനം പടികള്‍ കയറുന്ന വധം പിന്നീടു വളഞ്ഞും ആകാം. തെക്കോട്ടു നോക്കുന്ന വീടുകള്‍ക്ക് വളഞ്ഞ പടികള്‍ തെക്കുവശത്ത് വരണം. കിഴക്കോട്ടു നോക്കുന്ന വീടുകള്‍ക്ക് തെക്കു പടിഞ്ഞറ് ഭാഗത്തോ വടക്കു നോക്കുന്ന വീടുകള്‍ക്ക് വടക്കു പടിഞ്ഞാറെ മൂലയിലോ ആയിട്ടാണ് കോവണ് വരേണ്ടത്.

കിണര്‍ നിര്‍മിക്കുമ്പോള്‍
    വസ്തുവിന്റെ കിഴക്കോ വടക്കോ ഭാഗത്താകുന്ന വരുത്തക്കവിധം വേണം കിണര്‍ നിര്‍മിക്കാന്‍. വടക്കു കിഴക്കു ഭാഗത്തു വരുന്നതിലും തെറ്റില്ല. എന്നാല്‍ പുരയിടത്തിന്റെ വടക്കുകിഴക്കേ മൂലയെ തമ്മില്‍ ബന്ധിപ്പിക്കുന്ന വരയില്‍ കണറോ കിഴികളോ വരരുത്. വൃത്താകൃതിയിലുള്ള കിണറാണ് നല്‍ല്ലത്. വടക്കുകിഴക്കു ഭാഗത്തായി കിണര്‍ പണിതാല്‍ ധാരാളം സമ്പത്ത് ലഭിക്കുമെന്നാണ് വാസ്തുവില്‍ പറയുന്നത്. പ്രധാന വാതിലിനു നേരെ കിണറോ കുഴിയോ പണിയരുത്. വടക്കു കിഴക്ക് ഒഴികയുള്ള ദിക്കുകളില്‍ കിണര്‍ പണിയുകയാണെങ്കില്‍ പുറത്തു കണത്തക്കവിധം ചുരറ്റുമതില്‍ ഉയര്‍ത്തണം.

കാര്‍പോര്‍ച്ച്
    വാസ്തുപരമായി കാര്‍പോര്‍ച്ച് വീടിനോടു ചേര്‍ന്നു പാടില്ല. തെക്കുപടിഞ്ഞാറ് ഭാഗത്ത് കാര്‍പോര്‍ച്ച് സ്ഥാപിക്കുന്നത് ഒഴിവാക്കണം. പുറത്തേക്കു തള്ളി കാര്‍പോര്‍ച്ച് നല്‍കുന്നതില്‍ തെറ്റില്ല.

ഹോം തിയറ്റര്‍
    പണ്ടുകാലത്ത് വിനോദങ്ങള്‍ക്കായി വീടിനു പുറത്ത് വലതുവശത്തായി പണിതിരുന്ന മണ്ഡപങ്ങളുടെ ആധുനിക രൂപങ്ങളാണ് ഹോം തിയറ്ററുകള്‍. പലപ്പോഴും ഇത് വീടിനുള്ളില്‍ തന്നെ നിര്‍മ്മിക്കുകയാണ് പതിവ്. മുകളിലെ നിലയിലെ ഓപ്പണ്‍ ടെറസ്, ഓപ്പണ്‍ വരാന്ത എന്നിവയുടെ വടക്കുപടിഞ്ഞാറേ ഭാഗത്ത്  ഹോംതിയറ്റര്‍ സജ്ജീകരിക്കുന്നതാവും കൂടുതല്‍ ഉചിതം. മുകളിലെ നിലയിലെ ലോഞ്ച് ഹോംതിയറ്ററിന് അനുയോജ്യമാണ്. ഊണുമുറിയില്‍ തന്നെ ടിവി വയ്ക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇതില്‍ തെറ്റില്ലെങ്കിലും പഠനമുറി, പൂജാമുറി എന്നിവയില്‍ നിന്ന് ദൂരം പാലിച്ചു വേണം അതു ക്രമീകരിക്കാന്‍.


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Next
Newer Post
Previous
This is the last post.

Post a Comment

 
Top