Readers Mirror Readers Mirror Author
Title: ഒളിമങ്ങാത്ത സൗഹൃദത്താളില്‍ മമ്മൂട്ടിയുടെ കൈയൊപ്പ്‌
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: "മെഹറയ്‌ക്ക്‌... സായം സന്ധ്യയില്‍ ചായം ചാലിച്ച വര്‍ണ്ണരേണുക്കള്‍ ചുവന്ന മുഖത്ത്‌ പതിച്ചപ്പോള്‍ ദേഷ്യം സൗന്ദര്യമായി അവിട...

കൊച്ചി: "മെഹറയ്‌ക്ക്‌...
സായം സന്ധ്യയില്‍ ചായം ചാലിച്ച വര്‍ണ്ണരേണുക്കള്‍ ചുവന്ന മുഖത്ത്‌ പതിച്ചപ്പോള്‍ ദേഷ്യം സൗന്ദര്യമായി അവിടെ ഉടലെടുത്തു..."
പിന്നീടുള്ള വരികള്‍ വ്യക്തമല്ല; ഒടുവില്‍
"ഇതാണെന്റെ അഡ്രസ്‌... കല്യാണത്തിന്‌ വിളിക്കില്ലെ...? "
പ്രണയാതുരമായ കലാലയ ജീവിതത്തിന്റെ ത്രസിപ്പിക്കുന്ന ഓര്‍മകളിലേക്കു വിളിച്ചുണര്‍ത്താന്‍ പോന്ന പഴയ ഓട്ടോഗ്രാഫിന്റെ താളില്‍നിന്നു തന്റെ കൈപ്പടയിലുള്ള വരികളിലെ മമ്മൂട്ടിയുടെ വാക്കുകള്‍ മഹാരാജ്‌സ്‌ കോളജിന്റെ കാലം തളര്‍ത്താത്ത ചുമരുകളില്‍ തട്ടി ഹര്‍ഷാരവമായി മാറിയപ്പോള്‍ ആള്‍കൂട്ടത്തില്‍ തനിയെയിരുന്ന ഒരാള്‍മാത്രം അത്മഹര്‍ഷത്തിന്റെ ആരവങ്ങളെ അടക്കിപ്പിടിക്കാന്‍ ശ്രമിച്ചു. അവരെ ആരും അറിഞ്ഞില്ല. സദസിനെ ആവശത്തിലാഴ്‌ത്തിലാഴ്‌ത്തിയ ആ ശബ്ദം അവസാനിച്ചപ്പോള്‍ മൈക്കില്‍ കൂടി ഉയര്‍ന്ന ആ വിളി അവര്‍ കേട്ടു... മെഹറ ഇവിടെയെവിടെങ്കിലുമുണ്ടെങ്കില്‍ വേദിയിലേക്ക്‌ കയറിവരുക.
നിശബ്ദത... ഉദ്യേഗം... ആകാംശ എല്ലാവരുടെയും കണ്ണുകള്‍ മെഹറെയെ അന്വേഷിക്കുന്നു... വീണ്ടും ആ വിളി... മെഹറ ഇവിടെവിടെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടുവരിക...ആദ്യം മടിച്ചെങ്കിലും ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിക്കാനായില്ല. എല്ലാവരുടെയും കണ്ണുകളെ തന്നിലേക്ക്‌ ആകര്‍ഷിച്ച്‌ മെഹറ സദസില്‍ നിന്ന്‌ എണ്ണീറ്റു. മുന്നില്‍ ഇരുന്നവരുടെ ഇടയിലൂടെ മുന്നിലേക്ക്‌... നിശബ്ദത ഹര്‍ഷാരവമായി... ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയ്‌ക്കൊപ്പം മോബൈല്‍ ക്യാമറകളും മെഹറയിലേക്ക്‌. വേദിയിലേക്ക്‌ കയറാന്‍ പകച്ച്‌ നിന്ന മെഹറയെ മമ്മൂട്ടി സഹര്‍ഷം സ്വാഗതം ചെയ്‌തു. പിന്നെ ആയിരക്കണക്കിന്‌ പൂര്‍വ വിദ്യാര്‍ഥികളെ സാക്ഷിയാക്കി ഇരുവരും പൂര്‍വകാല സ്‌മരണകള്‍ പങ്കുവെച്ചു.
മഹാരാജാസ്‌ കോളജില്‍ ഇന്നലെ നടന്ന പൂര്‍വവിദ്യാര്‍ഥി സംഘമത്തില്‍ പങ്കെടുക്കാനെത്തിയ നടന്‍ മമ്മൂട്ടി തന്റെ കലാലയ സുഹൃത്തിന്‌ എഴുതി നല്‍കിയ ഓട്ടോഗ്രാഫിലെ വരികളാണ്‌ പതിനായിരങ്ങളെ സാക്ഷിയാക്കി വായിച്ചത്‌. അന്ന്‌ മമ്മൂട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥിയായി ഹിസ്‌റ്ററി വിഭാഗത്തില്‍ പഠിച്ചിരുന്ന മെഹറയ്‌ക്ക്‌ നല്‍കിയ ഓട്ടോഗ്രാഫായിരുന്നു അത്‌. കാലങ്ങള്‍ക്ക്‌ മാഴ്‌ക്കാനാകാത്ത ഇത്തരം സ്‌മരണകളുമായി മാഹാരാജാസ്‌ കോളജിന്റെ പൂര്‍വിദ്യാര്‍ഥി സംഗമം ശ്രദ്ധേയമായി.

Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top