Readers Mirror Readers Mirror Author
Title: മൗസ് ക്ലിക്കില്‍ പഴഞ്ചൊല്‍ ചിത്രങ്ങള്‍
Author: Readers Mirror
Rating 5 of 5 Des:
    ബ്ര ഷ് പിടിച്ച ശീലിച്ച കൈകള്‍ മൗസില്‍ അമര്‍ത്തിപ്പിടിച്ചാണ് ജയശ്രീ ചിത്രങ്ങള്‍ വരയ്ക്കുന്നത്. കമ്പ്യൂട്ടര്‍ മോണിറ്റര്‍ കാന്‍വാസാ...


    ബ്രഷ് പിടിച്ച ശീലിച്ച കൈകള്‍ മൗസില്‍ അമര്‍ത്തിപ്പിടിച്ചാണ് ജയശ്രീ ചിത്രങ്ങള്‍ വരയ്ക്കുന്നത്. കമ്പ്യൂട്ടര്‍ മോണിറ്റര്‍ കാന്‍വാസാക്കി ജയശ്രീ വരച്ചത് നൂറുകണക്കിന്  ചിത്രങ്ങള്‍. ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ പെയിന്റര്‍ എന്ന സ്ഥാനം ജയശ്രീക്കു സ്വന്തമാണ്. ഒപ്പം രണ്ടുവര്‍ഷം തുടര്‍ച്ചയായി ഓണ്‍ലൈന്‍ എക്‌സിബിഷന്‍ നടത്തിയ അദ്യ വനിതയെന്ന പേരില്‍ ഓറജ് പീപ്പിള്‍ എന്ന സംഘടന പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. കൊച്ചി സര്‍വകലാശാലയിലെ അസിസ്റ്റന്‍ഡ് രജിസ്ട്രാറായി ജോലി നോക്കുകയാണിപ്പോള്‍ ജയശ്രീ.   
    ജയശ്രീയുടെ ആദ്യ ഡിജിറ്റല്‍ പെയിറ്റിംഗ് പിറവിയെടുത്തത് കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു. ആദ്യകാലങ്ങളില്‍ നൂതനാശയങ്ങളില്‍ ചായക്കൂട്ടുകള്‍ ചേര്‍ത്ത് ചിത്രങ്ങള്‍ തീര്‍ത്തിരുന്ന ജയശ്രീ പിന്നീട് പഴഞ്ചൊല്ലുകളുടെ വിശാലമായ ആശയ ലോകത്തേക്ക് കടക്കുകയായിരുന്നു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, ലാറ്റിന്‍, ചൈനീസ്, അറബിക്, ഇറ്റാലിയന്‍, റഷ്യന്‍ സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളിലെ പഴഞ്ചൊല്ലുകളും മഹത് വചനങ്ങളും മതഗ്രന്ഥങ്ങളിലെ വാക്യങ്ങളും ആധാരമാക്കി നൂറുകണക്കിന് ചിത്രങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജയശ്രീ തന്റെ കമ്പ്യൂട്ടറില്‍ ദൃശ്യവത്ക്കരിച്ചത്.
വരച്ച ചിത്രങ്ങള്‍ വാരാന്ത്യത്തില്‍ ഇന്റര്‍നെറ്റിലേക്ക് അപ് ലോഡ് ചെയ്യുന്നതിനായി സ്വന്തമായി വെബ് സൈറ്റും ആരംഭിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇരുന്നൂറിലധികം ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഡിജിറ്റല്‍ ആര്‍ട്ട് ഗ്യാലറിയിലൂടെ എല്ലാ മാസവും ഡിജിറ്റല്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്ന ജയശ്രീയുടെ ചിത്രങ്ങള്‍ പുതുതലമുറയ്ക്ക് ചിത്രകലയിലെ ഒരു നവീനമാര്‍ഗമാണ്് തുറന്നിടുന്നത്.
നൂറിലേറെ പഴഞ്ചൊല്‍ ചിത്രങ്ങള്‍
    ഡിജിറ്റല്‍ ചിത്രങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചതോടെയാണ് പഴഞ്ചോല്ലുകള്‍ ആധാരമാക്കി ചിത്രരചന നടത്താനുള്ള ആശയം ഉരുത്തിരിഞ്ഞത്. പഴഞ്ചൊല്ലുകള്‍ ചിത്രങ്ങളാകുമ്പോള്‍ ആസ്വാദനത്തോടൊപ്പം അറിവും മൂല്യവും കൂടി കാഴ്ചക്കാരനിലേക്ക് സന്നിവേശിക്കപ്പെടുന്നുവെന്നായിരുന്നു പഴഞ്ചൊല്‍ ചിത്രങ്ങളെക്കുറിച്ചുള്ള ജയശ്രീയുടെ സങ്കല്‍പ്പം. ഇതിനകം 100 ലധികം പഴമൊഴിച്ചിത്രങ്ങള്‍ വരച്ചുകഴിഞ്ഞു. 
      മോഡേണ്‍ പെയിന്റിംഗിന് പുറമെ കാര്‍ട്ടുണ്‍ രചനയിലും കാരിക്കേച്ചറിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ജയശ്രീ. കേരളത്തിന് അകത്തും പുറത്തുമായി 17 എക്‌സിബിഷനുകള്‍ ജയശ്രി ഇതിനൊടകം നടത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഓണ്‍ലൈന്‍ എക്‌സിബിഷനും ഉള്‍പ്പെടും. 
ഡിജിറ്റല്‍ പെയിന്റിംഗിന് പുറമെ ചുവര്‍ ചിത്രകലയും ജയശ്രീക്ക് നന്നായി വഴങ്ങും. പ്രശസ്ത ചുവര്‍ചിത്രകാരനായ കെ.കെ.വാര്യരാണ് ഗുരു. അനുഗ്രഹീത എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ഛായാചിത്രം വരച്ചതുകണ്ട സാക്ഷാല്‍ രാജാരവിവര്‍മയുടെ കുടുംബാംഗമായ ഭവാനിഭായി തമ്പുരാട്ടി തന്റെ നിറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചതാണ് ജയശ്രീ മനസില്‍ എന്നും സൂക്ഷിക്കുന്ന ഓര്‍മ്മ. 
ചിത്രകാരി മാത്രമല്ല, നല്ല ഒരു സംഗീതജ്ഞയും വീണ ആര്‍ട്ടിസ്റ്റും കൂടിയാണ് ജയശ്രീ. കലാമണ്ഡലം അധ്യാപകനായിരുന്ന ശ്രീ ശങ്കരവാര്യരുടെ കീഴില്‍ 7 വര്‍ഷം കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. സംഗീതത്തോടൊപ്പം വീണയും .

    ധാരളം പുരസ്‌കാരങ്ങളും ജയശ്രീയെ തേടിയെത്തിയിട്ടുണ്ട്. 2002-ലെ കലാദര്‍പ്പണം പുരസ്‌കാരം, , കുസാറ്റ്, ജിസിഡിഎ എന്നിവയുടെ അംഗീകാരം, 10 വര്‍ഷം തുടര്‍ച്ചയായി ഡിജിറ്റല്‍ എക്‌സിബിഷന് നടത്തിയതിന്റെ തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സര്‍ട്ടിഫ്ക്കറ്റ് എന്നിവയും ലഭിച്ചിട്ടുണ്ട്.
കൊച്ചി പോണിക്കര നെടുംപിള്ളി ബംഗ്ലാവില്‍ ടി.വേണുഗോപാലനാണ് ഭര്‍ത്താവ്. വിജിത്ത്, അജിത്ത് എന്നിവരാണ് മക്കള്‍.

Language: Malayalam
Contributed & Article By
Mr. Anil Thomas


About Author

Post a Comment

 
Top